യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ക്ഷേമ പെന്‍ഷന്‍ വിതരണം നടത്തിയതായി പരാതി….

ക്ഷേമ പെന്‍ഷന്‍ വിതരണം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ നടത്തിയതായി പരാതി. മലപ്പുറം പുല്‍പറ്റ പഞ്ചായത്തിലെ കാരപറമ്പില്‍ ചട്ടം ലംഘിച്ച് പെന്‍ഷന്‍ വിതരണം നടത്തിയെന്നാണ് സിപിഐഎം ആക്ഷേപം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പെന്‍ഷന്‍ ഗുണഭോക്താക്കളെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചു വരുത്തി പണം നല്‍കിയതെന്നാണ് ആരോപണം.

പഞ്ചായത്ത് പ്രസിഡന്റും സ്ഥലത്തുണ്ടായിരുന്നുവെന്നും സിപിഐഎം ആരോപിച്ചു. പുല്‍പറ്റ സര്‍വീസ് സഹകരണ ബാങ്കിനാണ് പെന്‍ഷന്‍ വിതരണ ചുമതല. എന്നാല്‍ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിച്ച കെട്ടിടത്തില്‍ അസൗകര്യം ഉള്ളതുകൊണ്ടാണ് അവിടെ വെച്ച് വിതരണം ചെയ്തതെന്നും തെരഞ്ഞെടുപ്പിന് ശേഷം കെട്ടിടം പാര്‍ട്ടി ഓഫീസ് അല്ലെന്നുമാണ് ബാങ്കിന്റെ വിശദീകരണം.

Related Articles

Back to top button