സർക്കാർ സംഘപരിവാറിന് കീഴടങ്ങില്ലെന്ന് വ്യക്തമായി… ആർ വി ബാബുവിനെതിരെയുള്ള കേസ് മതഭ്രാന്തന്മാർക്കുള്ള താക്കീത്…

കൊച്ചി: മുസ്ലിം സമുദായത്തിനും സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കുമെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബുവിനെതിരെ കേസെടുത്ത നടപടിയിൽ പ്രതികരണവുമായി സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. സർക്കാർ സംഘപരിവാറിന് കീഴടങ്ങില്ലെന്നാണ് ആർ വി ബാബുവിനെതിരെ കേസെടുത്തതിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രചാരണം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ കഴിഞ്ഞ സർക്കാർ കേസെടുക്കാതിരുന്നത് നമുക്ക് മുന്നിലുണ്ടെന്നും നാസർ ഫൈസി കൂടത്തായി കൂട്ടിച്ചേർത്തു. സാമുദായിക സ്പർദ്ധക്ക് ശ്രമിച്ചതിനാണ് തൃക്കാക്കര പൊലീസ് ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബുവിനെതിരെ കേസെടുത്തത്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർക്ക് പിഡിപി കേന്ദ്രകമ്മിറ്റി അംഗം അഷറഫ് വാഴക്കാല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ ഈ നടപടി.

Related Articles

Back to top button