ബാറിൽ സംഘർഷം…യുവാക്കളെ പെട്രോളൊഴിച്ച് തീകൊളുത്തി..ഒരാളുടെ നില ഗുരുതരം….

തിരുവനന്തപുരം ശ്രീകാര്യത്തെ ബാറിലുണ്ടായ തർക്കത്തെ തുടർന്ന് വെമ്പായത്ത് രണ്ട് യുവാക്കളെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. വെമ്പായം നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ എന്നിവർക്കാണ് പൊള്ളലേറ്റത്. അനീഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്ന് രാത്രിയോടെയാണ് സംഭവം. ശ്രീകാര്യത്തുള്ള ഒരു ബാറിൽ വെച്ച് മദ്യപസംഘങ്ങൾ തമ്മിൽ വാക്കുതർക്കവും കൈയേറ്റവും ഉണ്ടായത്. ഇതിന്റെ തുടർച്ചയായാണ് എതിർസംഘം യുവാക്കളെ പിന്തുടർന്നെത്തി വെമ്പായത്ത് വെച്ച് ക്രൂരമായി ആക്രമിച്ചത്.

അനീഷിന്റെയും അരുണിന്റെയും ദേഹത്തേക്ക് പ്രതികൾ പെട്രോൾ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. നാട്ടുകാരും വിവരമറിഞ്ഞെത്തിയ പൊലീസും ചേർന്നാണ് ഇരുവരെയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related Articles

Back to top button