തർക്കത്തിന് അറുതിയായി; എൻഡിഎ നിയമസഭാ കക്ഷി നേതൃത്വം ബി.ബി ഗോപകുമാറിന്

നിയമസഭയിലെ എൻഡിഎ നിയമസഭാ കക്ഷി നേതാവായി ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാറിനെ തെരഞ്ഞെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് പ്രഖ്യാപനം നടത്തിയത്. അടുത്തിടെ നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ സ്ഥാനാർഥിയായും ഗോപകുമാർ മത്സരിച്ചിരുന്നു.

മുൻ കോൺഗ്രസ് നേതാവായ ഗോപകുമാർ പിന്നീട് ബിജെപിയിൽ ചേർന്ന് പാർട്ടിയുടെ പ്രധാന നേതാക്കളിലൊരാളായി ഉയർന്നു. നിലവിൽ ബിജെപി മേഖലാ പ്രസിഡന്റും എസ്എൻഡിപി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റുമായ അദ്ദേഹം, ചാത്തന്നൂർ എസ്എൻ ട്രസ്റ്റ് സ്കൂളിന്റെ മുൻ പ്രധാനാധ്യാപകനുമാണ്.

മൂന്ന് അംഗങ്ങൾ മാത്രമുള്ള എൻഡിഎ നിയമസഭാ കക്ഷിക്ക് നേതാവിനെ നിശ്ചയിക്കുന്നതിൽ ഉണ്ടായ കാലതാമസം രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇതിന് വിരാമമിട്ടുകൊണ്ടാണ് ഗോപകുമാറിനെ കക്ഷി നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

Related Articles

Back to top button