മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം…ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. മൂന്ന് ജില്ലകളില്‍ കൂടി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇതോടെ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ടായി. പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പിൽ മാറ്റം വന്നിരിക്കുന്നത്. ഈ മൂന്ന് ജില്ലകൾക്ക് പുറമേ വയനാട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. നേരത്തേ ആറ് ജില്ലകളിലായിരുന്നു ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Related Articles

Back to top button