മകളുടെ ചികിത്സയ്ക്കായി ബൈക്കിൽ കേരളത്തിലേക്ക് യാത്ര, ബൈപ്പാസിൽ വെച്ച് പിന്നിലിരുന്ന വീട്ടമ്മയുടെ….

പാറശാലയിൽ ബൈക്ക് യാത്രികയുടെ മാല കവർന്ന് മോഷ്ടാവ് രക്ഷപ്പെട്ടു. തമിഴ്നാട് കരിങ്കൽ സ്വദേശി കുമാറിന്റെ ഭാര്യ അനീഷയുടെ കഴുത്തിൽ കിടന്ന ഏഴ് പവന്റെ താലി മാലയാണ് കവർന്നത്. ഇന്നലെ രാവിലെ ചെങ്കവിളക്ക് സമീപം ബൈപ്പാസിൽ വച്ചായിരുന്നു സംഭവം. മകളുടെ ചികിത്സയ്ക്കായി ബൈപ്പാസിലൂടെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കുടുംബം. ഭർത്താവ് കുമാർ ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. പിന്നാലെ വന്ന മോഷ്ടാവ് അനീഷയുടെ കഴുത്തിൽ കിടന്ന മാല കവരുകയായിരുന്നു.
ബൈക്ക് ഓടിച്ചിരുന്ന കുമാർ മോഷ്ടാവിനെ പിന്തുടർന്നുവെങ്കിലും ഇയാൾ കടന്നു കളയുകയായിരുന്നു. തുടർന്ന് പൂവാർ സ്റ്റേഷനിൽ കുടുംബം പരാതിയുമായി എത്തിയെങ്കിലും അതിർത്തി വ്യത്യസ്തമായിരുന്നതിനാൽ പാറശാലയിലേക്ക് പറഞ്ഞു വിടുകയായിരുന്നു പാറശാല പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി. കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിലവിൽ നടക്കുന്നത്. പ്രതിയെ ഉടൻ കണ്ടെത്താനാകുമെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.



