സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പുനർ മൂല്യനിർണയം; അപേക്ഷ നൽകാനുള്ള തീയതി നീട്ടിയേക്കും

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകാനുള്ള തീയതി നീട്ടിയേക്കും. വെബ്സൈറ്റിലെ സാങ്കേതിക പ്രശ്നം കാരണമാണ് തീരുമാനമെന്ന് സിബിഎസ്ഇ വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിബിഎസ്ഇയുടെ പ്രധാന വെബ്സൈറ്റിലെ ലിങ്ക് നിലവിൽ പ്രവർത്തനക്ഷമമല്ല. പകരം നൽകിയ ലിങ്കും പ്രവർത്തന രഹിതമാണ്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ തുടങ്ങിയതായി സിബിഎസ്ഇ അറിയിച്ചു. പ്രശ്നങ്ങൾ ഇന്ന് തന്നെ പരിശോധിക്കുമെന്നും സിബിഎസ്ഇ വൃത്തങ്ങൾ വ്യക്തമാക്കി.

Related Articles

Back to top button