സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണയ ഫലം പ്രഖ്യാപിച്ചു…

വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണയ ഫലം പ്രഖ്യാപിച്ച് സിബിഎസ്ഇ. ഘട്ടം ഘട്ടമായാണ് ഫലം പുറത്തുവിടുന്നത്. 87 ശതമാനം ഫലവും ഇതിനോടകം പ്രഖ്യാപിച്ചു. ബാക്കിയുള്ളത് ഉടന്‍ പുറത്തുവിടുമെന്ന് സിബിഎസ്ഇ വ്യക്തമാക്കി.

കൃത്യത ഉറപ്പാക്കുന്നതിനായി എല്ലാ അപേക്ഷകളും ശക്തവും സുതാര്യവും ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുന്നതുമായ സംവിധാനത്തിലൂടെയാണ് പ്രോസസ് ചെയ്തിരിക്കുന്നതെന്ന് സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പു നല്‍കി. സ്ഥിരീകരിക്കാത്ത സോഷ്യല്‍ മീഡിയ പോസ്റ്റുകളിലോ കിംവദന്തികളിലോ വിശ്വസിക്കരുതെന്നും വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ആധികാരികമായി വിവരങ്ങള്‍ക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക ആശയ വിനിമയങ്ങളെ ആശ്രയിക്കാനും വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

.

Related Articles

Back to top button