CBSE പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും…

CBSE പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും. സിബിഎസ്ഇയുടെ ഔദ്യോഗിക സൈറ്റുകളിൽ ഫലം ലഭ്യമാകും. results.cbse.nic.in, cbse.gov.in എന്നീ സൈറ്റുകളിലായിരിക്കും ഫലം ലഭിക്കുക. ഉമംഗ് ആപ്പ് വഴിയും ഫലം ലഭ്യമാകും. 7738299899 എന്ന നമ്പറിലേക്ക് റോൾ നമ്പറും ജനനതീയതിയും അയച്ചാൽ മെസേജ് ആയും ഫലം ലഭിക്കും.

മെയ് 15ന് രണ്ടാം ഘട്ട പരീക്ഷകള്‍ ആരംഭിക്കുന്നതിനാല്‍ ആദ്യ ഘട്ട പരീക്ഷാഫലം ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. . ഏകദേശം 25 ലക്ഷം വിദ്യാര്‍ഥികളാണ് ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച്‌ 11 വരെ നടന്ന ഈ പരീക്ഷയില്‍ പങ്കെടുത്തത്.

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ഡിജിലോക്കര്‍ അക്കൗണ്ട് മുന്‍കൂട്ടി തയ്യാറാക്കി വെക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫലം വരുന്ന ദിവസം വരെ കാത്തിരിക്കാതെ ഇപ്പോള്‍ തന്നെ അക്കൗണ്ട് സെറ്റ് ചെയ്യാനാണ് നിര്‍ദ്ദേശം.

Related Articles

Back to top button