ബസ് സ്റ്റാൻ്റിലെ ശുചിമുറിക്ക് പിറകിലിരുന്ന് ….കൈയ്യോടെ പിടികൂടി പോലീസ്….

ബസ് സ്റ്റാൻ്റിലെ ശുചിമുറിക്ക് പിറകിലിരുന്ന് ….കൈയ്യോടെ പിടികൂടി പോലീസ്….

കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ നിരവധി കേസുകളിലെ പ്രതികള്‍ പോലീസ് പിടിയില്‍. വയനാട് സ്വദേശി വരിക്കേരി കോളനിയില്‍ കണ്ണന്‍ എന്ന ഷട്ടര്‍ കണ്ണന്‍(39), കോഴിക്കോട് കല്ലായി ഫ്രാന്‍സിസ് റോഡ് സ്വദേശി അച്ചാരതോപ്പ് പറമ്പ് വീട്ടില്‍ ഷാജഹാന്‍ എന്ന ഹൈവേ ഷാജഹാന്‍ (44) എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. പാളയം ബസ് സ്റ്റാന്റിലെ പൊതു ശുചിമുറിക്ക് പിറകില്‍ വെച്ച് ഇരുവരും ചേര്‍ന്ന് കവര്‍ച്ചയും ഭവനഭേദനവും ആസൂത്രണം ചെയ്യുന്നതിനിടെയാണ് പിടിയിലാകുന്നത്. കണ്ണന്റെ പേരില്‍ പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി കേസുകള്‍ നിലവിലുണ്ട്. കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ പിടിയിലായതിനും കഞ്ചാവ് വില്‍പ്പനക്കിടെ പിടിയിലായതിനും റെയില്‍വേ സ്റ്റേഷനില്‍ വെച്ച് യുവാവിനെ ബ്ലേഡ് കൊണ്ട് വയറില്‍ പരിക്കേല്‍പ്പിച്ചതിനും മാനാഞ്ചിറയില്‍ വെച്ച് സ്ത്രീയോട് മോശമായി പെരുമാറിയതിനും മറ്റുമായി പത്തോളം കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.

Related Articles

Back to top button