വീണ ജോർജിനെ ആക്രമിച്ചെന്ന കേസ്: എസ്ഐടി രൂപീകരിച്ച് .

കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് ഉത്തരവിറങ്ങി. കെഎപി നാലാം ബറ്റാലിയൻ കമാൻഡൻറ് യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ 8 അംഗങ്ങളാണുളളത്. സി.ഐ. ജി.എസ്. സജിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. എസ്ഐടിയിൽ ഒരു സിഐയും മൂന്ന് എസ്ഐമാരും രണ്ട് എഎസ്ഐമാരും ഉൾപ്പെടുന്നുണ്ട്. അന്വേഷണ സംഘം ഉടൻ യോഗം ചേരും.




