ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി ഉയർത്തുന്നു; പെരിയാർ തീരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം

വരാനിരിക്കുന്ന ശക്തമായ കാലവർഷ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കോതമംഗലം ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി ഉയർത്താൻ തീരുമാനം. അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് അധികൃതർ ഈ മുൻകരുതൽ നടപടി സ്വീകരിക്കുന്നത്. ഡാം തുറക്കുന്ന സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും നിർദേശിച്ചു.

വരും ദിവസങ്ങളിൽ മൺസൂൺ കൂടുതൽ ശക്തിപ്രാപിക്കുകയാണെങ്കിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ബാരേജിന്റെ മുഴുവൻ ഷട്ടറുകളും ഉയർത്തേണ്ടി വരുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. പുഴകളിൽ ഒഴുക്ക് വർധിക്കാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത വെടിയരുതെന്നും, അധികൃതരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

Related Articles

Back to top button