മദ്യക്കുപ്പി ഇടാന്‍ സ്ഥലം നല്‍കിയില്ല, ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ കമ്പിവടിക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു

ഇടുക്കിയില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ കമ്പി വടിക്ക്അടിച്ച് പരിക്കേല്‍പ്പിച്ചു. നെടുംകണ്ടം ബ്ലോക്ക് പഞ്ചായത് അംഗവും ഡി സി സി അംഗവുമായ കെ ആര്‍ രാമചന്ദ്രനാണ് മര്‍ദനമേറ്റത്. നിരവധി കേസുകളിലെ പ്രതിയായ കോമ്പയാര്‍ സ്വദേശി ആയിരം സന്തോഷ് ആണ് ആക്രമിച്ചത്.

ഇന്ന് വൈകുന്നേരം ആണ് സംഭവം. നെടുംകണ്ടം താലൂക്ക് ആശുപത്രിയിലേ കിടപ്പ് രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്ന കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചുമതലകാരന്‍ കൂടിയായ രാമചന്ദ്രന്‍ ട്രസ്റ്റ് ഓഫീസില്‍ നില്കുമ്പോഴായിരുന്നു സംഭവം

Related Articles

Back to top button