താമരശ്ശേരി ചുരത്തിൽ യുവാവിന് പെരുമ്പാമ്പിൻ്റെ കടിയേറ്റു; കടിയേറ്റത് റോഡിന്റെ നടുവിൽ കിടന്നപാമ്പിനെ മാറ്റാൻ ശ്രമിക്കുന്നതിനിടെ

കോഴിക്കോട് താമരശ്ശേരി ചുരത്തിൽ യുവാവിനെ പെരുമ്പാമ്പ് കടിച്ചു. കൽപ്പറ്റ സ്വദേശി ആസാദിനാണ് കടിയേറ്റത്. റോഡിന്റെ നടുവിൽ കിടന്ന പെരുമ്പാമ്പിനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. ചുരത്തിലെ ഒമ്പതാം വളവിലാണ് സംഭവം. പെരുമ്പാമ്പ് റോഡിൽ കിടക്കുന്നത് കാരണം ഗതാഗത തടസ്സം ഉണ്ടായിരുന്നു. ആസാദ് കാറിൽ നിന്നും ഇറങ്ങി പാമ്പിനെ മാറ്റാൻ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്.

Related Articles

Back to top button