ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അംഗബലം… ബീഹാർ വിജയത്തിന് പിന്നാലെ പാർട്ടി നേടിയത്..
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തോടെ മറ്റൊരു നേട്ടംകൂടി സ്വന്തമാക്കി ബിജെപി.1654 എംഎൽഎമാരാണ് വിവിധ സംസ്ഥാന നിയമസഭകളിലായി ബിജെപിക്കുള്ളത്. ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അംഗബലമാണിത്. രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് ശേഷം ഏറ്റവും കൂടുതൽ എംഎൽഎമാരുള്ള പാർട്ടി എന്ന ഖ്യാതിയും ഇതോടെ ബിജെപിയ്ക്ക് സ്വന്തമായി.
ബിജെപി നോതാവ് ബി.എൽ. സന്തോഷ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഏറ്റവും കൂടുതൽ എംഎൽമാരുള്ള പാർട്ടി എന്ന ഖ്യാതി ഇതോടെ ബിജെപി നേടിയതായി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ബി.എൽ. സന്തോഷ് പറയുന്നു.
‘ബിഹാറിലെ വൻ വിജയത്തോടെ, ബിജെപി തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ എംഎൽഎമാരുള്ള പാർട്ടിയായി.’ എന്നാണ് വിവരം പങ്കുവെച്ചുകൊണ്ട് സന്തോഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. ഉത്തർപ്രദേശിലാണ് ബിജെപിക്ക് ഏറ്റവും കൂടുതൽ എംഎൽഎമാരുമാരുള്ളത്, 258. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, എന്നിവിടങ്ങളിലും ബിജെപിക്ക് 100-ലധികം എംഎൽഎമാരുണ്ട്.



