പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു… ശസ്ത്രക്രിയക്ക് വൈകിയെന്ന് ഭർത്താവ് .. .

തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. പേരാവൂർ സ്വദേശി ശ്രീജയുടെ കുഞ്ഞാണ് മരിച്ചത്. പരാതി നൽകുമെന്ന് ശ്രീജയുടെ ഭർത്താവ് ബിജേഷ് പ്രതികരിച്ചു. ശസ്ത്രക്രിയ നടത്താൻ വൈകിയതാണ് മരണ കാരണമെന്ന് ബിജേഷ് ആരോപിച്ചു.

വീഴ്ച പറ്റിയിട്ടില്ലെന്ന് ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് പറഞ്ഞു. ഗർഭപാത്രത്തിൽ കുഞ്ഞും മറുപിള്ളയും വേർപെട്ടു. തുടർന്നുണ്ടായ അബ്രപ്ഷോ പ്ലാസന്‍റ എന്ന അവസ്ഥയാണ് മരണകാരണമെന്നും ഡോക്ടർ വിശദീകരിച്ചു.

Related Articles

Back to top button