മൂന്നാം ക്ലാസുകാരിയെ താമസ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചു….പിടിയിലായത്

ആലുവ: മൂന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിൽ ഒരാളെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വേളാങ്കണ്ണി സ്വദേശി സെൽവകുമാർ (50) ആണ് പിടിയിലായത്. ആലുവയിൽ രണ്ട് വർഷത്തോളമായി താമസിച്ചിരുന്ന ഇയാൾ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്ത് വരികയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വീടിന് സമീപത്തുണ്ടായിരുന്ന പെൺകുട്ടിയെ സെൽവകുമാർ തന്റെ താമസ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയും കുട്ടിയോട് അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാണ് പരാതി.

Related Articles

Back to top button