ജ്യോതിഷാലയത്തില്‍ ലഹരി ഒളിപ്പിച്ച നിലയില്‍; പയ്യന്നൂരില്‍ ജ്യോത്സ്യന്‍ പിടിയില്‍

ജ്യോതിഷാലയത്തില്‍ കഞ്ചാവ് സൂക്ഷിച്ചിരുന്ന ജ്യോത്സ്യന്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ശ്രീനാഥ് പി (40) ആണ് പിടിയിലായത്. ജ്യോതിഷാലയം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് താഴെയുള്ള മുറിയിലെ ചുമര്‍ അലമാരയില്‍ കവറിലാക്കി സൂക്ഷിച്ച നിലയില്‍ 5.77 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് പിടികൂടുകയായിരുന്നു. ശാസ്ത്രീയ പരിശോധനയില്‍ പിടിച്ചെടുത്തത് കഞ്ചാവാണെന്ന് വ്യക്തമായി. തുടര്‍ന്ന് ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് നിയമം പ്രകാരം കേസെടുക്കുകയും പിടികൂടുകയുമായിരുന്നു. ഓപ്പറേഷന്‍ തൂഫാന്‍ വഴിയായിരുന്നു നടപടി.

Related Articles

Back to top button