നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടി നേതൃത്വത്തിനെതിരെ ഡിവൈഎഫ്ഐ സമ്മേളനത്തിൽ വിമർശനം

നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയിലും മുൻ എൽഡിഎഫ് സർക്കാരിന്റെ വീഴ്ചകളിലും നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ രൂക്ഷവിമർശനം. മത്സരരംഗത്തേക്ക് വരാൻ യോഗ്യതയുള്ള നിരവധി യുവാക്കൾ സംഘടനയിൽ ഉണ്ടായിട്ടും അവരെ പരിഗണിക്കാൻ പാർട്ടി തയ്യാറായില്ലെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. സമ്മേളനത്തിൽ നടന്ന പൊതുചർച്ചയിലാണ് നേതൃത്വത്തെയും മുൻ സർക്കാരിന്റെ നയങ്ങളെയും കടന്നാക്രമിച്ച് പ്രതിനിധികൾ സംസാരിച്ചത്.



