താമരശ്ശേരി സ്വകാര്യ ബസിലെ പീഡനം….കൂടുതൽ അറസ്റ്റിന് സാധ്യത…..

താമരശ്ശേരിയില്‍ ദലിത് യുവതിയെ സ്വകാര്യ ബസില്‍ പീഡിപ്പിച്ച കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്. ബസ് ഡ്രൈവര്‍ പുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍ സ്വദേശി കെ.കെ അനീഷ്, ക്ലീനര്‍ വെസ്റ്റ് കൈതപ്പൊയില്‍ സ്വദേശി പി.എസ് സജിത്ത് എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങുക.ഇതിനായി കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കും. നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പുതുപ്പാടി പെരുമ്പള്ളി സ്വദേശിനിയായ ഇരുപതുകാരിയെ പലതവണ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. നരിക്കുനിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ദലിത് പെണ്‍കുട്ടിയാണ് ക്രൂരമായ പീഡനത്തിനിരയായത്.

Related Articles

Back to top button