ഗസ്സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം….

ഒരിടവേളക്ക് ശേഷം ഗസ്സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം. മധ്യ ഗസ്സയിലും നുസൈറത്ത് ക്യാമ്പിന് വടക്കുള്ള അൽ-മുഗറഖ പട്ടണത്തിലും ഇസ്രായേൽ സേന വ്യോമാക്രമണം നടത്തി. 2025 ഒക്ടോബറിലുണ്ടായ വെടിനിർത്തലിന് ശേഷമുളള ഏറ്റവും വലിയ വലിയ സൈനിക നടപടിയാണിത്. ഇസ്രായേൽ നിയന്ത്രണത്തിലുള്ള പ്രദേശത്തിന് പുറത്തുള്ള ഹമാസ് അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടാണ് സൈനിക നടപടിയെന്ന് ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. അൽ-മുഗറഖ പട്ടണത്തിലെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ സേന മധ്യ ഗസ്സയിലേക്ക് കടന്നതോടെ നിരവധി ഫലസ്തീനികൾ ക്യാമ്പുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായി. സലാഹ് അൽ-ദിൻ റോഡിലൂടെ ഇസ്രായേൽ ടാങ്കറുകൾ ഗസ്സയിലേക്ക് പ്രവേശിച്ചു.



