ചെറിയ വിലയ്ക്ക് സ്വർണക്കുടം നൽകാം…..അഭിഭാഷകനെ കബളിപ്പിക്കാൻ ശ്രമം….

സ്വർണക്കുടം നൽകാമെന്ന് വാഗ്ദാനം ചെയ്ത് അഭിഭാഷകനെ കബളിപ്പിക്കാൻ ശ്രമം. ഒറ്റപ്പാലത്തെ ഹൈക്കോടതി അഭിഭാഷകനായ ആർ പി ശ്രീനിവാസനെയാണ് ഫോൺ കോളിലൂടെ കബളിപ്പിക്കാൻ ശ്രമം നടന്നത്.അസം സ്വദേശിയാണെന്നും മുൻപ് വീട്ടിൽ പെയിന്റിംഗ് പണിക്ക് വന്നിട്ടുണ്ടെന്നും പരിചയപ്പെടുത്തിയ ഒരാളാണ് അഭിഭാഷകനെ വിളിച്ചത്.

കിണർ പണിക്കിടെ സ്വർണ്ണക്കുടം ലഭിച്ചു, അത് കുറഞ്ഞ വിലയ്ക്ക് നൽകാമെന്നായിരുന്നു വാഗ്ദാനം. സംശയം തോന്നിയ അഭിഭാഷകൻ താല്പര്യമില്ലെന്ന് അറിയിച്ചു. വിശ്വാസ്യത നേടുന്നതിനായി തട്ടിപ്പുകാരൻ ചെറിയൊരു സ്വർണ്ണക്കുടത്തിന്റെ വീഡിയോ വാട്സ്ആപ്പിലൂടെ അയച്ചുനൽകി.

വീഡിയോ കണ്ടപ്പോൾ തന്നെ തട്ടിപ്പാണെന്ന് മനസ്സിലാക്കിയ അഭിഭാഷകൻ ഉടൻതന്നെ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം പലതരത്തിലുള്ള തട്ടിപ്പ് കെണികൾ ഒരുക്കി പലരും കാത്തിരിക്കുന്നുണ്ടെന്നും പൊതുജനങ്ങൾ അതീവ ജാഗ്രതയോടെ വേണം മുന്നോട്ട് പോകാനെന്നും അഭിഭാഷകൻ മുന്നറിയിപ്പ് നൽകി.

Related Articles

Back to top button