സർക്കാറിനെതിരെ ആരോപണവുമായി വഖഫ് ബോർഡ് ചെയർമാൻ

സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ. സർക്കാർ അനാവശ്യമായി തലയിട്ട് പ്രശ്നം വഷളാക്കുന്നുവെന്നും നെല്ല് കാണാത്ത കോഴി അരി കണ്ടപോലെയാണ് സർക്കാർ ഇടപെടലെന്നും അദ്ദേഹം വിമർശിച്ചു. യുഡിഎഫ് നിയമിച്ച ബോർഡ്‌ എൽഡിഎഫ് കാലത്തും തുടർന്നു. യുഡിഎഫ് അധികാരത്തിൽ വന്നപ്പോൾ എൽഡിഎഫ് നിയമിച്ച ബോർഡ്‌ ഉണ്ടായിരുന്നു. വ്യവസ്ഥാപിതമല്ലാതെ നിയമിച്ച അംഗങ്ങൾ യുഡിഎഫ് കാലത്ത് ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചെയർമാൻ

Related Articles

Back to top button