പരാജയം അംഗീകരിക്കുന്നു…മൂന്ന് മാസം കഴിയുമ്പോൾ ഈ ദുരന്തത്തെ ഒഴിവാക്കുന്നതെങ്ങനെയെന്ന് ചോദിച്ച് നിങ്ങളെൻ്റെ അടുത്തേക്ക് വരും…സജി ചെറിയാൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതിലും വലിയ തിരിച്ചടിയാണ് എൽഡിഎഫിനുണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗം സജി ചെറിയാൻ. ആ പരാജയം അംഗീകരിക്കുന്നു. അതുകൊണ്ടിപ്പൊ ആരും അഹങ്കരിക്കുകയൊന്നും വേണ്ട. കഴിഞ്ഞ പ്രാവശ്യം 99 സീറ്റ് ഞങ്ങള് ജയിച്ചതാ. അടുത്ത പ്രാവശ്യം ഇന്നിപ്പോ സന്തോഷിക്കുന്നവർ കരയേണ്ടി വരും. തങ്ങളെ പോലെ ഏകോപിതമായ ഭരണം നടത്താൻ യുഡിഎഫിന് സാധിക്കില്ല. മൂന്ന് മാസം കഴിയുമ്പോൾ ഈ ദുരന്തത്തെ (യുഡിഎഫ് ഭരണം) ഒഴിവാക്കുന്നതെങ്ങനെയെന്ന് ചോദിച്ച് നിങ്ങളെന്റെ അടുത്തേക്ക് വരും. ഇല്ലെങ്കിൽ കണ്ടോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൗരവത്തോടെ പരാജയത്തിൻ്റെ കാരണം പരിശോധിക്കും. സംഘടനാ ദൗർബല്യങ്ങളും നിലപാടുകളിലെ പോരായ്‌മകളും പരിശോധിക്കേണ്ടതുണ്ട്. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ എൽഡിഎഫിനുണ്ടായ ഏറ്റവും വലിയ പരാജയമാണിത്. മാന്യമായും മര്യാദയ്ക്കും പ്രവർത്തിച്ചാൽ എൽഡിഎഫിന് തിരികെ വരാനാവും. വെറും 40 സീറ്റിൽ നിന്ന് യുഡിഎഫിന് 102 സീറ്റിലേക്ക് വരാമെങ്കിൽ 98 സീറ്റ് നേടിയ എൽഡിഎഫിന് ഇതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ തിരികെ വരാനാവും.



