‘പ്രധാനമന്ത്രി കസേര വിട്ട് മോദി ഇൻഫ്ലുവൻസർ ആയിക്കോളൂ’; നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് അഭിജീത് ദിപ്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ രംഗത്ത്. നരേന്ദ്ര മോദി പ്രധാനമന്ത്രി കസേര വിട്ട് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയിക്കോളൂ എന്നായിരുന്നു അഭിത്തിന്റെ പരിഹാസം. യുവാക്കളെ അഭിസംബോധന ചെയ്ത് മോദി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു അഭിജീത്. “പ്രധാനമന്ത്രി ഇൻഫ്ലുവൻസർ ആകണമെന്ന് ഞാൻ കരുതുന്നു. അദ്ദേഹം അത് നന്നായി ചെയ്യുന്നു, എന്നാണ് അഭിജീത് മാധ്യമങ്ങളോട് പ്രതികരിച്ചത്.

നീറ്റ് പരീക്ഷ ക്രമക്കേടിന് പിന്നിലുള്ളവർക്കുള്ള ശിക്ഷ കടുപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം ലോക്സഭ പാസ്സാക്കിയ ഭേദഗതി ബില്ലിനെയും സിജെപി വിമർശിച്ചു. ഒന്നിനുപുറകെ ഒന്നായി നിയമങ്ങൾ പാസാക്കപ്പെടുന്നു. പക്ഷേ ആളുകളുടെ ഉദ്ദേശ്യങ്ങൾ ശരിയാകുന്നതുവരെ, ഒന്നും സംഭവിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം പാസ്സാക്കിയ ബില്ലിനെ കുറിച്ച് ദിപ്കെ പ്രതികരിച്ചത്. നിയമങ്ങൾ ശരിയായ രീതിയിൽ നടപ്പിലാക്കാതെ പ്രശ്നങ്ങൾ പരിഹരിക്കില്ലെന്നുംഅഭിജീത് ചൂണ്ടിക്കാട്ടി. തന്റെ ജന്മനാടായ മഹാരാഷ്ട്രയിലേക്ക് പോകും വഴി മാധ്യമങ്ങളെ കാണുകയായിരുന്നു കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകനായ അഭിജീത് ദിപ്കെ.

Related Articles

Back to top button