നിയന്ത്രണം വിട്ട പ്രിയദർശിനി ബസ് സ്കൂട്ടറിലിടിച്ചു… 2 സ്ത്രീകൾക്ക്…

കോഴിക്കോട്: താമരശ്ശേരിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിന് പിന്നിൽ കെഎസ്ആർടിസി പ്രിയദർശിനി ബസ് ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികരായ അടിവാരം സ്വദേശികളായ ഉമ്മുസൽവ, സാജിത എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇരുവരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉമ്മുസൽവയുടെ പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സുൽത്താൻ ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് സ്കൂട്ടറിലിടിച്ചതെന്നാണ് പ്രാഥമിക വിവരം.

Related Articles

Back to top button