‘മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം…കേരളത്തിന്റെ നിലപാട് പാര്‍ലമെന്ററി കമ്മിറ്റിക്കു മുന്നില്‍ ഉന്നയിക്കും…മോന്‍സ് ജോസഫ്

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന നിലപാടില്‍ ഉറച്ച് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിന്റെ നിലപാട് പാര്‍ലമെന്ററി കമ്മിറ്റിക്കു മുമ്പില്‍ ഉന്നയിക്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ്. മൂന്നാറില്‍ നടക്കുന്ന ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയുണ്ടെന്നും മോന്‍സ് ജോസഫ് പറഞ്ഞു.മുല്ലപ്പെരിയാറില്‍ ജനങ്ങളുടെ ആശങ്കയും കേരളത്തിന്റെ സുരക്ഷയും കണക്കിലെടുത്ത് പുതിയ ഡാം ഉണ്ടാവുക എന്ന ആവശ്യം തന്നെയാണ് കേരളം ആവര്‍ത്തിക്കുന്നത്.

അതോടൊപ്പം കേരളവും തമിഴ്‌നാടും തമ്മില്‍ രമ്യമായി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെന്ന നിലപാടിലും ഉറച്ച് നില്‍ക്കുന്നു. തമിഴ്‌നാടിന് ആവശ്യമായ വെള്ളം കൊടുക്കാനും കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനുമുള്ള നിലപാടാണ് പുതിയ ഗവണ്‍മെന്റും തുടരുന്നു. ഈ നിലപാട് യോഗത്തില്‍ വ്യക്തമാക്കും – അദ്ദേഹം പറഞ്ഞു.

Related Articles

Back to top button