ആരോഗ്യ മേഖലയെ തകർക്കാൻ ഒരു ലോബി പ്രവർത്തിക്കുന്നു, എല്ലാ കാലത്തും അതുണ്ടെന്ന് ആരോഗ്യമന്ത്രി

ആരോഗ്യ മേഖലയെ തകർക്കാൻ ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. കഴിഞ്ഞ 10 വർഷം മാത്രം അല്ല, എല്ലാ കാലത്തും ഈ ലോബി രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി ഇൻഷുറൻസ് പദ്ധതി സ്വകാര്യ മേഖലയിൽ മാത്രമെ നടപ്പാക്കൂ എന്നതും വ്യാജ പ്രചരണമാണെന്നും ആരോഗ്യ മേഖല സ്വകാര്യ വൽക്കരിക്കുമെന്ന പ്രചരണം തെറ്റാണ്. സ്വകാര്യ മേഖലയിലെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് സർക്കാർ ആശുപത്രിയികളിൽ വികസന പ്രവർത്തനങ്ങൾ നടത്തും എന്നാണ് താൻ പറഞ്ഞതെന്നും മുരളീധരൻ വ്യക്തമാക്കി. സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് 3 കുട്ടികൾക്ക് രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ രണ്ടു കുട്ടികളെ ഡിസ്ചാർജ് ചെയ്തു. ബത്തേരിയിലെ പ്രാഥമിക പരിശോധനയിൽ ഷിഗെല്ല സ്ഥിരീകരിച്ചിട്ടില്ലെന്നും കൂടുതൽ പരിശോധന നടത്താൻ നിർദേശിച്ചുവെന്നും മന്ത്രി പറഞ്ഞു.




