പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ…. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ…..

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ പിടിയിൽ. കരകുളം സ്വദേശിയായ സാബു (50) നെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച്ച മുമ്പ് വഴിയേ നടന്നു പോയ പെണകുട്ടിക്ക് നേരെയായിരുന്നു ഇയാളുടെ അക്രമം. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം സാബു കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു. നിലവിളിച്ച് ഓടിയാണ് പെൺകുട്ടി രക്ഷപ്പെട്ടത്. അതിക്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് ഉടൻ തന്നെ സംഭവം പറഞ്ഞു.ഇതോടെ പെൺകുട്ടിയുടെ മാതാപിതാക്കൾ അരുവിക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇന്ന് രാവിലെ ആണ് സാബുവിനെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സബുവിനെതിരെ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button