മൈനസ് ഡിഗ്രിയിൽ ടി-ഷര്‍ട്ട് മാത്രം ധരിച്ച്‌ നടക്കാൻ രാഹുല്‍ അമാനുഷികനോ ? ഒടുവിൽ ആ കള്ളവും പൊളിഞ്ഞു…..

മൈനസ് ഡിഗ്രിയിലായ ഡൽഹിയിൽ വെറും ടി-ഷര്‍ട്ട് മാത്രം ധരിച്ച്‌ ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുല്‍ ഗാന്ധി ഒരു സന്യാസിവര്യനെപ്പോലെയാണെന്ന് പലരും വിശേഷിപ്പിച്ചിരുന്നു. നടന്ന് നടന്ന് രാഹുല്‍ ഗാന്ധി അമാനുഷിക സിദ്ധി കൈവരിച്ചുവെന്ന് പ്രിയങ്ക ഗാന്ധിയും അഭിപ്രായപ്പെട്ടിരുന്നു. മൈനസ് ഡിഗ്രിയില്‍ ചൂടുവസ്ത്രങ്ങള്‍ ധരിയ്ക്കാതെ വെറും ടീ ഷര്‍ട്ട് മാത്രം ധരിച്ച്‌ രാഹുല്‍ ഗാന്ധി നടക്കുന്നത് എങ്ങനെയെന്ന അത്ഭുതമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഈ കള്ളം പൊളിഞ്ഞിരിക്കുകയാണ്. ടീഷര്‍ട്ടിനുള്ളില്‍ രാഹുല്‍ ഗാന്ധി തെര്‍മല്‍ ധരിച്ചിരുന്നതായി തെളിഞ്ഞിരിക്കുകയാണ്. ടീഷര്‍ട്ടിനുള്ളില്‍ തെര്‍മല്‍ വ്യക്തമായി കാണാവുന്ന രാഹുല്‍ഗാന്ധിയുടെ ക്ലോസപ് ഫോട്ടോയുമായാണ് ബിജെപിയുടെ വിമർശനം. ‘പുറംപൂച്ച്‌ പുറത്തായി. ബട്ടനുള്ള ടീ ഷര്‍ട്ടിനുള്ളില്‍ തെര്‍മ്മല്‍ ധരിച്ചതുവഴി രാഹുല്‍ ഗാന്ധിയുടെ കള്ളപ്രചാരണം പുറത്തായി. മഞ്ഞുകാലത്ത് തണുപ്പുതോന്നുന്നത് സ്വാഭാവികമാണ്. ഇപ്പോള്‍ കാണിച്ചത് എല്ലാവരുടെയും ശ്രദ്ധ നേടാനുള്ള തന്ത്രമാണ്’- ബിജെപി നേതാവ് മജീന്ദര്‍ സിങ്ങ് സിര്‍സ ട്വീറ്റ് ചെയ്തു. രാഹുല്‍ഗാന്ധിയെ പൊളിച്ചടുക്കി എന്ന തലക്കെട്ടില്‍ വാര്‍ത്തയിലെ സത്യം തിരയുന്ന ഫാക്‌ട് ചെക്കറായ മുഹമ്മദ് സുബൈറും ഈ ട്വീറ്റുകള്‍ പങ്കുവെച്ചിരുന്നു:

Related Articles

Back to top button