പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി….

ഇടുക്കി പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി. പണിക്കൻകുടി ഗവ. ഹയർ സെക്കന്‍ററി സ്കൂളിലെലെ വിദ്യാർത്ഥികളായ ക്രിസ്റ്റോ (14), അരുൺ പിബി (14) എന്നിവരെയാണ് കാണാതായത്. ശബരിമലയ്ക്ക് പോകുന്ന സഹപാഠിയുടെ കെട്ടുനിറയ്ക്ക് പോയതായിരുന്നു എട്ട് പേരടങ്ങുന്ന സംഘം. തുടർന്ന് ജലാശയത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങി പോയതായാണ് സംശയം. പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. നാളെ വീണ്ടും തെരച്ചിൽ നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button