ഉണ്ണിത്താൻ മര്യാദ ലംഘിക്കുന്നു…ഖാർഗേയ്ക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് നേതാവ്

കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താനും കോൺഗ്രസിലെ ഒരു വിഭാഗവും തമ്മിലുള്ള പോര് കനക്കുന്നതിനിടെ, രാജ്മോഹൻ ഉണ്ണിത്താനെതിരെ നടപടി ആവശ്യപ്പെട്ട് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയ്ക്ക് പരാതി. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജുൽ മോഹനനാണ് പരാതി നൽകിയത്. മുതിർന്ന നേതാവെന്ന നിലയിൽ രാജ്മോഹൻ ഉണ്ണിത്താൻ പാലിക്കേണ്ട മര്യാദകൾ ലംഘിക്കുന്നുവെന്നും ഷാഫി പറമ്പിലിനെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.



