മണ്ഡല പുനര്‍നിര്‍ണയ ബില്‍ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെയും ഫെഡറൽ സംവിധാനത്തെയും തകര്‍ക്കുമെന്ന് ആഭ്യന്തരമന്ത്രി….

തിരുവനന്തപുരം: മണ്ഡല പുനര്‍നിര്‍ണയ ബില്‍ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെയും ഫെഡറൽ സംവിധാനത്തെയും തകര്‍ക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബിജെപി തങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങളും അധികാരവും ഉറപ്പിക്കാനുള്ള അജണ്ടയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് രാഷ്ട്രീയ മേൽക്കോയ്മ ഉറപ്പാക്കുകയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ശബ്ദം പാർലമെന്‍റില്‍ ദുർബലപ്പെടുത്തുകയുമാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നീക്കം രാജ്യത്തിന്‍റെ ഐക്യത്തിനും ജനാധിപത്യത്തിനും വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയില്‍ മൂന്നിലൊന്ന് വനിതാസംവരണം ഉറപ്പാക്കുകയാണ് മണ്ഡല പുനര്‍നിര്‍ണയത്തിന്‍റെ പ്രധാന ലക്ഷ്യമെന്ന ബിജെപി പ്രചാരണം പച്ചക്കള്ളമാണ്.

Related Articles

Back to top button