തിരുപ്പരൻകുൺട്രത്തിൽ വൈകിട്ട് 5ഓടെ ദീപം തെളിയിക്കും; പൊതുജനങ്ങൾക്ക് നിയന്ത്രണം

മധുരയിലെ തിരുപ്പരൻകുൺട്രം മലയിൽ ദീപം തെളിയിക്കുന്നതിലുള്ള ഒരുക്കം അന്തിമഘട്ടത്തിൽ.വൈകിട്ട് അഞ്ചോടെ മലയിലെ ദർഗക്ക് സമീപമുള്ള കൽത്തൂണിൽ ദീപം തെളിയിക്കും. കൽത്തൂണിന് സമീപം പൊതുജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൂജാരിമാരും റിസീവർമാരും ഉദ്യോഗസ്ഥരുമടക്കം 25 പേർക്ക് മാത്രമേ പ്രവേശനാനുമതിയുള്ളൂ.

അതിനിടെ മലയുടെ സുരക്ഷാച്ചുമതല സിആർപിഎഫ് ഏറ്റെടുത്തെങ്കിലും ബാരിക്കേഡുകൾ മറികടന്ന് ആളുകൾ മലയിലേക്ക് കയറാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. സുപ്രിം കോടതി റീസിവർമാരായ നിയോഗിച്ച ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എസ്. വൈദ്യനാഥനും ജസ്റ്റിസ് വി.പാർഥിപനും സ്ഥലത്തെത്തി.ദീപം തെളിയിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്താൻ സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരും പൂജാരിമാരും പൊതുജനങ്ങളും മലയിലേക്ക് പുറപ്പെട്ടു.

Related Articles

Back to top button