മുഖക്കുരു മാറാൻ ഡോക്ടർ നിർദേശിച്ചത് എഫ് ട്യൂൺ ക്രീം; പരാതിയുമായി യുവതി

മുഖക്കുരു മാറാൻ ഡോക്ടർ ‘എഫ് ട്യൂൺ’ ക്രീം നിർദേശിച്ചെന്ന വെളിപ്പെടുത്തലുമായി യുവതികൾ. മുഖം പൊള്ളിയതു പോലെ ആയെന്നും ക്രീം നിർദേശിച്ച തിരൂരിലെ ഡോക്ടർക്കെതിരെ പരാതി നൽകുമെന്നുമാണ് യുവതി പറയുന്നത്. ഡോക്ടർക്കെതിരെ കടുത്ത നടപടി വേണമെന്നാണ് യുവതിയുടെ ആവശ്യം. ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ക്രീം ഉപയോഗിച്ചതിലൂടെ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായെന്നും ചികിത്സയ്ക്കായി വലിയ തുക ചിലവായെന്നും യുവതി പറഞ്ഞു. മുഖം വികൃതമായതോടെ രണ്ടാമതും ഡോക്ടറെ കണ്ടെങ്കിലും അതേ എഫ് ട്യൂൺ ക്രീ തന്നെയാണ് നൽകിയതെന്നും യുവതി പറഞ്ഞു.



