മാണ്ഡ്യയിൽ വാഹനാപകടം: രണ്ട് മലയാളികൾ മരിച്ചു

കർണാടകയിൽ മാണ്ഡ്യയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ രണ്ടുമലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് മാങ്കാവ് സ്വദേശികളായ കെ ബാസൽ മുഹമ്മദലി, ലിഫായിൻ മുഹമ്മദ് എന്നിവരാണ് മരിച്ചത്.
ബംഗളൂരു – മൈസുരു എക്‌സ്പ്രസ് വേയിലായിരുന്നു അപകടം.ജീപ്പ് നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുകയായിരുന്നു വാഹനം. ദേശീയപാതയിൽ ലോറി പെട്ടന്ന് നിർത്തിയതോടെ തൊട്ടുപിന്നിലായി വന്ന കാർ ലോറിയിലിടിക്കുകയായിരുന്നവെന്നാണ് വിവരം. ജീപ്പിലുണ്ടായിരുന്ന രണ്ടുപേർ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മറ്റൊരാളുടെ പരിക്ക് ഗുരുതരമാണ്.

Related Articles

Back to top button