സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്.. പവന് കുറഞ്ഞത്..

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ശനിയാഴ്ച രാവിലെ സ്വർണം ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,720 രൂപയാണ് ശനിയാഴ്ച രാവിലത്തെ വില. പവന് 93,760 രൂപയും. 18 കാരറ്റ് സ്വർണത്തിന് ശനിയാഴ്ച ഗ്രാമിന് 40 രൂപ കുറഞ്ഞു. 9,590 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. പവന് 76,720 രൂപയും. വെള്ളി വിലയിൽ ശനിയാഴ്ചയും മാറ്റമില്ല. 170 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വില. 10 ഗ്രാമിന് 1700 രൂപയും.
കഴിഞ്ഞദിവസങ്ങളിൽ സ്വർണവിലയിൽ വർധനവുണ്ടായിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 170 രൂപയാണ് കൂടിയത്. എന്നാൽ, ശനിയാഴ്ച രാവിലെ സ്വർണവിലയിൽ നേരിയ ഇടിവുണ്ടായിരിക്കുകയാണ്.



