കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരുടെ ആക്രമണത്തിൽ സഹതടവുകാരന്..

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരുടെ ആക്രമണത്തിൽ സഹതടവുകാരന് പരിക്കേറ്റു. കമ്പി പാരകൊണ്ട് അടിയേറ്റ് ബ്ലോക്കിലെ എട്ടാം നമ്പർ മുറിയിലെ തടവുകാരനായ എം പി വിനോദനാണ് (42) പരിക്കേറ്റത്. അബ്ദുൽ ജബ്ബാർ, അർഷാദ് എന്നീ തടവുകാരാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 10.30 നാണ് സംഭവം. വിനോദിന്റെ കാലിന്റെ എല്ലുകൾ പൊട്ടുകയും മുട്ടിന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. വാക്ക്തർക്കത്തെ തുടർന്ന് രണ്ടു പേർ ചേർന്ന് സഹതടവുകാരനെ ആക്രമിക്കുകയായിരുന്നു.
ഇരുവർക്കുമെതിരെ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. തടവുകാരെ കൊണ്ടു നിറഞ്ഞു കവിഞ്ഞ കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പാ കേസിലെ പ്രതികൾ തമ്മിൽ ജയിലിൽ ഏറ്റുമുട്ടുന്നത് പതിവ് സംഭവമാണ്.



