സ്വർണവിലയിൽ വീണ്ടും വർധനവ്… പവന്….

കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 160 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 11,600 രൂപയായി ഉയർന്നു. ഒരു പവൻ സ്വർണം വാങ്ങാൻ ഇന്ന് 92,800 രൂപ നൽകണം. 18 കാരറ്റ് സ്വർണവിലയിലും മാറ്റമുണ്ട്. ഗ്രാമിന് 9,465 രൂപയും ഒരു പവന് 75,960 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസത്തെ നിരക്കിനെ അപേക്ഷിച്ച് സ്വർണവില ഉയർന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 165 രൂപയും 10 ഗ്രാം വെള്ളിക്ക് 1,650 രൂപയുമാണ് ഇന്നത്തെ നിരക്ക്. സ്വർണവില ഉയരുന്നത് ആഭരണങ്ങൾ വാങ്ങാൻ ഒരുങ്ങുന്നവരുടെ ചെലവിനെയും ബാധിക്കും. സ്വർണം വാങ്ങുമ്പോൾ വിപണി വിലയ്ക്ക് പുറമെ പണിക്കൂലി, ജിഎസ്ടി തുടങ്ങിയ അധിക ചെലവുകളും കണക്കിലെടുക്കേണ്ടതുണ്ട്.

Related Articles

Back to top button