രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് കേരളത്തില്‍, ഗതാഗത നിയന്ത്രണം

കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്നെത്തും. കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്ര സന്ദര്‍ശനം. തൃശൂരില്‍ വൈദ്യരത്നം ആയുര്വേന കോളജിന്റെ സുവര്‍ണജൂബിലി സമാപനം ഉദ്ഘാടനം. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം എന്നിവയാണ് ഇന്നത്തെ പരിപാടി.
രാവിലെ പതിനൊന്നിന് രാഷ്ട്രപതി കാലടി ജന്മഭൂമി ആദിശങ്കര ക്ഷേത്രത്തില്‍ എത്തും. ക്ഷേത്രദര്‍ശനത്തിന് ശേഷം 11.30 ന് തിരികെ പോകും. ക്ഷേത്രദര്‍ശനത്തിന് മാത്രമാണ് രാഷ്ട്രപതി കാലടിയില്‍ എത്തുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി രാവിലെ മുതല്‍ വൈകീട്ട് നാലുവരെ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കില്ല.



