ഡിഎംകെ–ബിജെപി സഖ്യനീക്കമെന്ന് ടിവികെ; ആരോപണം തള്ളി ഡിഎംകെ

തമിഴ്നാട്ടിൽ ഡിഎംകെയും ബിജെപിയും തമ്മിൽ രാഷ്ട്രീയ സഖ്യത്തിന് നീക്കമെന്ന ആരോപണവുമായി നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം. ഗവർണർ രാജേന്ദ്ര ആർലേക്കറെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ സന്ദർശിച്ചത് ഇത്തരമൊരു നീക്കത്തിന്റെ ഭാഗമാണെന്നാണ് ടിവികെയുടെ ആരോപണം. പാർലമെന്റിന്റെ ശീതകാല സമ്മേളനം 30ന് ആരംഭിക്കാനിരിക്കെ ഉയർന്ന ആരോപണം തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. എന്നാൽ ബിജെപിയുമായി സഖ്യമുണ്ടാക്കാൻ ഡിഎംകെയ്ക്ക് യാതൊരു പദ്ധതിയുമില്ലെന്ന് പാർട്ടി വ്യക്തമാക്കി.

Related Articles

Back to top button