വയോധികയെ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു….സംഭവം നടന്നത്…

കൊച്ചി: എറണാകുളം പട്ടിമറ്റത്ത് വീട്ടിൽ തനിച്ചായിരുന്ന വയോധികയെ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു. കുടിവെള്ളം ചോദിച്ചെത്തിയ മോഷണസംഘമാണ് വയോധികയുടെ കൈകാലുകൾ കെട്ടിയിട്ട ശേഷം കവർച്ച നടത്തിയത്.
വീട്ടിൽ മറ്റാരുമില്ലാത്ത സമയം നോക്കിയെത്തിയ സംഘം കുടിവെള്ളം ആവശ്യപ്പെടുകയും തുടർന്ന് വയോധികയെ ആക്രമിച്ച് കൈകാലുകൾ കെട്ടിയിടുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



