പാർലമെന്റ് പ്രത്യേക സമ്മേളനം; ഈ മാസം 30ന്..

പ്രത്യേക പാർലമെന്റ് സമ്മേളന തീയതി പ്രഖ്യാപിച്ചു. നവംബർ 30 മുതൽ ഡിസംബർ 3 വരെയാണ് വർഷകാല സമ്മേളനത്തിന്റെ തുടർച്ചയായി പ്രത്യേക സമ്മേളനം ചേരുക. 30 ന് തിങ്കളാഴ്ച ലോക്സഭയും ഡിസംബർ രണ്ട് ബുധനാഴ്ച രാജ്യസഭയും അത്യാവശ്യ സർക്കാർ കാര്യങ്ങൾ കൈകാര്യം ചെയ്യാനായി ചേരാനുള്ള അനുമതി തേടിയെന്നാണ് കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചത്. മണ്ഡല പുനർ നിർണയ ബില്ലും വനിതാ സംവരണ ബില്ലും കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ നീക്കം. ബില്ല് പാസാക്കാൻ പ്രതിപക്ഷത്തുള്ള ആരുടെയെങ്കിലും പിന്തുണ സർക്കാറിന് കിട്ടിയോ എന്നതാണ് ആകാംക്ഷ. ഡിഎംകെയുടെയും എൻസിപിയുടെയും നിലപാടാണ് എല്ലാവരും ഉറ്റുനോക്കുന്നത്.



