ഒഴുക്കിൽപ്പെട്ട പോത്തു കുട്ടിയെ രക്ഷിക്കാൻ ശ്രമം: മുൻ പഞ്ചായത്ത് അംഗം..

ഒഴുക്കിൽപ്പെട്ട പോത്തു കുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ മുൻ പഞ്ചായത്ത് അംഗം മുങ്ങി മരിച്ചു. ബുധനാഴ്ച വൈകിട്ട് ചാലക്കുടിയിലാണ് സംഭവം. പരിയാരം മേലേശു പറമ്പിൽ വേലായുധൻ (70) ആണ് മരിച്ചത്. പോത്തുകുട്ടികളെ കുളിപ്പിക്കാനായി കൊന്നക്കുഴി ബ്രാഞ്ച് കനാലിൽ ഇറങ്ങിയതായിരുന്നു വേലായുധൻ. ഇതിനിടെ ഒരു പോത്തുകുട്ടി ഒഴുക്കിൽപ്പെട്ടു. ഇതിനെ രക്ഷിക്കാനായി ശ്രമിച്ച വേലായുധനും ഒഴുക്കിൽ പെടുകയായിരുന്നു.
ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ മൂന്നു കിലോമീറ്റർ താഴെ പീലാമൊഴി ഭാഗത്താണ് വേലായുധനെ കണ്ടെത്തിയത്. നിഷയാണ് ഭാര്യ. നാലു മക്കളുണ്ട്.



