കൊണ്ടോട്ടിയിൽ പള്ളിയില്‍നിന്ന് 1.70 ലക്ഷം രൂപ മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേര്‍ പൊലീസ് പിടിയില്‍….

പള്ളിയിലെ ഇമാമിന്റെ മുറിയില്‍ സൂക്ഷിച്ചിരുന്ന 1.70 ലക്ഷം രൂപ മോഷ്ടിച്ച കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കക്കാട്ട് കോട്ടോളി അത്താഴക്കുന്ന് റോഡില്‍ നവാസ് മന്‍സിലില്‍ മുജീബ് (34), കൊല്‍ക്കത്ത സ്വദേശി കെ. ഷിജു (32) എന്നിവരാണ് പിടിയിലായത്. മോഷണത്തില്‍ നേരിട്ട് പങ്കെടുത്തയാളെയും സഹായിച്ചയാളെയുമാണ് പൊലീസ് പിടികൂടിയത്.

കോടങ്ങാട് ജുമാ മസ്ജിദിലാണ് കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ മോഷണം നടന്നത്. ദര്‍സ് പഠിതാക്കള്‍ പുസ്തകങ്ങള്‍ തയ്യാറാക്കി വില്‍പ്പന നടത്തി സ്വരൂപിച്ച പണമാണ് മോഷണം പോയത്. പള്ളിയിലെ ഇമാമിന്റെ മുറിയില്‍ സൂക്ഷിച്ചിരുന്ന തുകയാണ് പ്രതികള്‍ ലക്ഷ്യമിട്ടത്. മുറി തുറന്ന് അകത്തുകയറിയ മുജീബ് പണം കൈക്കലാക്കുകയായിരുന്നു.

Related Articles

Back to top button