ഐപിഎല്‍ 2027 താരലേലം….ബെന്‍ സ്റ്റോക്സും ഡേവിഡ് വാര്‍ണറും രണ്ട് കോടി പട്ടികയില….

ഐപിഎല്‍ 2027 താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തത് 1,220 താരങ്ങള്‍. 939 പേര് ഇന്ത്യന്‍ താരങ്ങളും 281 പേര് വിദേശ താരങ്ങളുമാണ് പട്ടികയിലുള്ളത്. 170 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരങ്ങളും അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള 42 താരങ്ങളും നിരവധി അണ്‍ക്യാപ്ഡ് ആഭ്യന്തര-വിദേശ താരങ്ങളും ഈ പട്ടികയിലുണ്ട്. ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്സും ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറും ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി രൂപയുടെ പട്ടികയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍, ഡെവണ്‍ കോണ്‍വേ, രചിന് രവീന്ദ്ര, ട്രെന്റ് ബോള്‍ട്ട്, ഓസ്ട്രേലിയയുടെ ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, സ്പെന്‍സര്‍ ജോണ്സണ്, ജൈ റിച്ചാര്ഡ്സണ്, ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്റ്റോ, സാം ബില്ലിംഗ്സ്, ടോം കറന് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര താരങ്ങളും ഈ വിഭാഗത്തിലുണ്ട്. ഇന്ത്യന്‍ താരങ്ങളില്‍ ആവേഷ് ഖാനും ദീപക് ചാഹറുമാണ് രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള പട്ടികയിലുള്ളത്. ഫസല്‍ഹഖ് ഫാറൂഖി, മുജീബ് ഉര് റഹ്മാന്, റഹ്മാനുള്ള ഗുര്‍ബാസ്, ആന്റിച്ച് നോര്‍ക്യ, ജെറാള്‍ഡ് കോട്സി, മതീഷ പതിരാന, വാനിന്ദു ഹസരംഗ, ഷായ് ഹോപ്പ്, ഷിംറോണ്‍ ഹെറ്റ്മെയര്‍ എന്നിവരാണ് ഈ പട്ടികയിലെ മറ്റ് പ്രമുഖ വിദേശ താരങ്ങള്‍.




