നിർത്തിയിട്ട കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ..

കോഴിക്കോട്: മുക്കം പാലത്തിന് സമീപം റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാരശ്ശേരി തേക്കുംകുറ്റി സ്വദേശി അനീഷ് (42) ആണ് മരിച്ചത്. ടിവിഎസ് ഷോറൂമിന് മുന്നിൽ റോഡരികിൽ ഏറെ നേരമായി കാർ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അനീഷിന് അപസ്മാരം ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. സംഭവത്തിൽ മുക്കം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ.

Related Articles

Back to top button