‘കാലടി സംസ്കൃത സര്‍വകലാശാല സമരം ഒത്തുതീര്‍പ്പാക്കുക’…..മന്ത്രി റോജി എം ജോണിനെതിരെ അങ്കമാലി നഗരസഭയില്‍ ജനപ്രതിനിധികളുടെ പ്രതിഷേധം….

എറണാകുളം: കാലടി സംസ്കൃത സര്‍വകലാശാല സമരം ഒത്തുതീര്‍പ്പാക്കുക എന്ന ആവശ്യവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ വീണ്ടും പ്രതിഷേധം. എറണാകുളം അങ്കമാലി നഗരസഭ കേരളോത്സവ സമാപന വേദിയിലാണ് ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ചത്.
കഴിഞ്ഞ 10 വര്‍ഷം പ്രതിഷേധിക്കാന്‍ ലഭിക്കാതിരുന്ന അവസരം പുനഃസ്ഥാപിച്ചതില്‍ സന്തോഷിക്കുന്നു എന്ന് റോജി എം ജോണ്‍ പരിഹാസ രൂപേണ പ്രതികരിച്ചു. പ്രസംഗം ചുരുക്കുകയാണെന്നും അത് പ്രതിഷേധം കൊണ്ടാണെന്ന് ആരും വിചാരിക്കരുതെന്നും സമയപരിമിതി കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. എല്ലാവരുടെയും പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുന്നു. പത്ത് വര്‍ഷക്കാലം ഇല്ലാതിരുന്ന അവകാശം ഇപ്പോള്‍ സ്ഥാപിച്ചുകിട്ടിയതിലുള്ള സന്തോഷം കൂടി അറിയിക്കുന്നു – മന്ത്രി പറഞ്ഞു.
