ഫെയര്‍നെസ് ക്രീം ഉപയോഗിച്ച 17കാരിക്ക് വൃക്കരോഗം….ക്രീമിന്റെ വിവരങ്ങള്‍ ശേഖരിക്കാൻ നീക്കവുമായി ആരോഗ്യവകുപ്പ്…

തിരുവനന്തപുരം: മലപ്പുറത്ത് മെര്‍ക്കുറി ഉള്‍പ്പെട്ട ഫെയര്‍നസ് ക്രീം ഉപയോഗിച്ച പതിനേഴുകാരിക്ക് വൃക്കരോഗം സ്ഥിരീകരിച്ചതില്‍ നടപടിയുമായി ആരോഗ്യവകുപ്പ്. ഫെയര്‍നെസ് ക്രീമുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഡ്രഗ് കണ്‍ട്രോളറെ ചുമതലപ്പെടുത്തി. കണ്‍ട്രോളര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം തിങ്കാഴ്ച പ്രത്യേക സമിതിയെ നിയമിക്കും.

ക്രീം ഓണ്‍ലൈനായിട്ടാണോ വാങ്ങിയത്, വിദേശ നിര്‍മ്മിതമാണോ അതോ ഇന്ത്യന്‍ നിര്‍മ്മിതമാണോ, ഡ്രഗ് കണ്‍ട്രോളര്‍ അനുമതി ഉണ്ടോ എന്നടക്കമുള്ള വിവരങ്ങള്‍ പരിശോധിക്കാനാണ് നിര്‍ദേശം.സംഭവത്തില്‍ അരീക്കോട് പൊലീസും ഇടപെട്ടിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടിലെത്തി സംസാരിച്ചു. നാളെ കുട്ടി ഉപയോഗിച്ച ക്രീമിന്റെ സാമ്പിള്‍ പരിശോധനക്ക് അയക്കും. കേസെടുക്കുന്നതടക്കമുളള നടപടികളുമായി മുന്നോട്ട് പോകാനാണ് പൊലീസ് നീക്കം.

Related Articles

Back to top button