പഹൽഗാം ഭീകരാക്രമണം….നിർണായക തെളിവായ ഗോപ്രോ ക്യാമറയെക്കുറിച്ചുള്ള ചൈനയുടെ പ്രതികരണത്തിനായി കാത്ത് ഇന്ത്യ

ഇന്ത്യയെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരർ ഉപയോഗിച്ച ഗോപ്രോ ക്യാമറയെക്കുറിച്ചുള്ള വിവരങ്ങൾക്കായി ചൈനയുടെ മറുപടി കാത്തിരിക്കുകയാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഡയറക്ടർ ജനറൽ രാകേഷ് അഗർവാൾ. 2025 ഏപ്രിൽ 22-ന് പഹൽഗാമിലെ ബൈസരൺ താഴ്വരയിൽ നടന്ന ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരർ ഉപയോഗിച്ച ഗോപ്രോ ഹീറോ 12 ക്യാമറയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇന്ത്യ ചൈനയോട് തേടിയിരിക്കുന്നത്. ഇതുവരെ ചൈനയിൽനിന്ന് മറുപടി ലഭിച്ചിട്ടില്ലെന്നും എന്നാൽ അന്വേഷണ സംഘത്തിൻ്റെ കൈവശം ആവശ്യമായ ഫോറൻസിക് തെളിവുകൾ ഉണ്ടെന്നും രാകേഷ് അഗർവാൾ വെള്ളിയാഴ്ച പറഞ്ഞു.
